Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലീൽ നാചുറൽ പാർക്കിൽ രണ്ട് മാസത്തിനിടെ 22,000ത്തിലേറെ തൈകൾ

text_fields
bookmark_border
സലീൽ നാചുറൽ പാർക്കിൽ രണ്ട് മാസത്തിനിടെ 22,000ത്തിലേറെ തൈകൾ
cancel

മസ്കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സലീൽ നാചുറൽ പാർക്കിൽ സസ്യപ്രജനന കേന്ദ്രം വഴി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 22,000ത്തിലേറെ തൈകൾ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. വനവത്കരണ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും പ്രാദേശിക വന്യസസ്യങ്ങളുടെ വ്യാപനം വർധിപ്പിക്കുന്നതിനുമാണ് പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.

നൂറോളം ഇനം വന്യസസ്യങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പ്രദർശനത്തോട്ടവും കേന്ദ്രത്തിലുണ്ട്. തെക്കൻ ശർഖിയയിലെ പരിസ്ഥിതി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രം, ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രാധാന്യം നൽകുന്നുണ്ട്. സംരക്ഷിത പ്രദേശങ്ങളുടെ കാര്യക്ഷമമായ പരിപാലനം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഗ്രീൻ ലിസ്റ്റിന്റെ ലക്ഷ്യങ്ങൾക്കും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പിന്തുണ നൽകുന്നു.

അതേസമയം, സലീൽ നാചുറൽ പാർക്കിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 946 സന്ദർശകരെ സ്വീകരിച്ചു. സഞ്ചാരികളുടെ വർധിച്ചുവരുന്ന താൽപര്യവും പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും കണക്കിലെടുത്ത് ഉദ്യാനത്തിന്റെ വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമാകും. പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാര വികസനവും സമന്വയിപ്പിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ഒമാൻ വിഷൻ 2040ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും കരുത്തേകുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saleel Natural Park Expands Native Plant Conservation and Nursery Output
Next Story