ഡി.ടി.എസില്ലാത്ത എനർജി ഡ്രിങ്കുകളുടെ വിൽപനക്ക് ജനുവരി മുതൽ നിരോധനം
text_fieldsമസ്‌കത്ത്: ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് (ഡി.ടി.എസ്) പതിപ്പിക്കാത്ത എനർജി ഡ്രിങ്കുകളും മറ്റ് എക്സൈസ് ഉൽപന്നങ്ങളും അടുത്ത വർഷം ജനുവരി ഒന്നു മുതൽ വിൽക്കുകയോ വിപണിയിൽ വിതരണം ചെയ്യുകയോ ചെയ്യുന്നത് നിരോധിക്കുമെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത എനർജി ഡ്രിങ്കുകളും മറ്റു എക്സൈസ് സാധനങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ വർഷം ജൂൺ മുതൽ തന്നെ വിലക്കേർപ്പെടുത്തിയിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി. പുതിയ നടപടിയോടെ പ്രാദേശിക വിപണിയിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും പ്രചാരണവുമാണ് പൂർണമായും തടയുന്നത്.
ദേശീയ എക്സൈസ് നികുതി സംവിധാനത്തിന്റെ ഭാഗമായ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ്, ഉൽപന്നങ്ങളുടെ ആധികാരികത, ഗുണനിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം നികുതി നിയമങ്ങൾ പാലിക്കുന്നതും അനധികൃത വ്യാപാരം തടയുന്നതും ലക്ഷ്യമിടുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. എനർജി ഡ്രിങ്കുകളും മറ്റു എക്സൈസ് ഉൽപന്നങ്ങളും വാങ്ങുന്നതിന് മുമ്പ് അവയിൽ ഡി.ടി.എസ് ലേബൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഉപഭോക്താക്കൾ നിർബന്ധമായും പരിശോധിക്കണമെന്ന് ടാക്‌സ് അതോറിറ്റി ആവശ്യപ്പെട്ടു. നിശ്ചിത ഡി.ടി.എസ് പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റാമ്പിന്റെ സാധുത സ്ഥിരീകരിക്കാമെന്നും അറിയിച്ചു.
അതേസമയം, ജനുവരി ഒന്നിന് മുമ്പ് നിയമാനുസൃത വിതരണം ഉറപ്പാക്കാൻ വ്യാപാരികളും റീട്ടെയ്‌ലർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. നിയമലംഘനങ്ങൾ ഉണ്ടായാൽ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്നും അധിഡി.ടി.എസില്ലാത്ത എനർജി ഡ്രിങ്കുകളുടെ വിൽപനക്ക് ജനുവരി മുതൽ നിരോധനം
ഡി.ടി.എസില്ലാത്ത എനർജി ഡ്രിങ്കുകളുടെ വിൽപനക്ക് ജനുവരി മുതൽ നിരോധനം
കൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

