സലാം ബസുകൾ ഖത്തർ േലാകകപ്പിൽ സർവിസ് നടത്തും
text_fieldsമസ്കത്ത്: ഒമാൻ നിർമിത ബസുകളായ കർവാ മോേട്ടാഴ്സിെൻറ 'സലാം'ബസുകൾ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോക കപ്പിൽ സർവിസ് നടത്തും. ഒമാെൻറ ഗതാഗത മേഖലക്ക് അഭിമാനം പകർന്ന് നൽകി കഴിഞ്ഞ ദിവസം മെയ്ഡ് ഇൻ ഒമാൻ ബസുകൾ റോഡിലിറങ്ങിയിരുന്നു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ബസ് നിർമാണ ഫാക്ടറിയിൽനിന്നാണ് ഒമാെൻറ ആദ്യ ബസുകൾ റോഡിലിറങ്ങിയത്. ഒന്നാം ഘട്ടത്തിൽ വർഷം േതാറും കർവാ മോേട്ടാഴ്സ് 500 ബസുകളാണ് റോഡിലിറക്കുക. ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ മേഖലയിൽ നിക്ഷേപം ഇറക്കുന്നത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് നിക്ഷേപമിറക്കുന്നത്.
ബസുകളുടെ നിർമാണം അടുത്ത വർഷം ഖത്തറിൽ നടക്കുന്ന േലാകകപ്പ് മുന്നിൽ കണ്ടായിരിക്കും നിർമിക്കുക. ഖത്തറിെൻറ ഏറെ അടുത്തുകിടക്കുന്ന തന്ത്രപ്രധാന മേഖലയിൽ നടക്കുന്ന ബസ് നിർമാണം പരിപാടിയുടെ വിജയത്തിന് സഹായകമാവും. ഇതു ലോകകപ്പ് കമ്മിറ്റിയുടെ ജോലി ഭാരം കുറക്കാനും മേഖലയിലേക്ക് എത്തിക്കാനുള്ള ചെലവും സമയവും കുറക്കും. ഒമാനും ഖത്തറും തമ്മിലുള്ള ഏറ്റവും തന്ത്രപ്രധാനമായ പദ്ധതിയാണ് കർവ മോേട്ടാറെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ഹിഷാം അഹമദ് അൽ ശീതി പറഞ്ഞു.
ആറ് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് ബസ് നിർമാണ ഫാക്ടറി പരന്നുകിടക്കുന്നതെന്ന് കർവ മോേട്ടാർ സി.ഇ.ഒ ഇബ്റാഹീം അൽ ബലൂഷി പറഞ്ഞു. ഏറ്റവും പുതിയ സാേങ്കതിക വിദ്യയാണ് ഉപയോഗിക്കുന്നത്. അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങ്ങിനും വെൽഡിങ്ങിനും പെയിൻറിങ്ങിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ, മറ്റു േസവനങ്ങൾക്കുള്ള വിശാലമായ സൗകര്യങ്ങൾ എന്നിവയാണ് ഫാക്ടറിയിലുള്ളത്.
ആദ്യം നിർമിക്കുന്ന മൂന്ന് ബസുകളും ഫിഫ േലാക കപ്പിനുവേണ്ടിയാണ് ഉപയോഗിക്കുക. ഏതു റോഡിലും ഒാടിക്കാൻപറ്റുന്ന രീതിയിലാണ് ബസുകൾ നിർമിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ബസുകൾ ഒാടിക്കാൻ കഴിയും. അടുത്ത വർഷം ഇൻറർസിറ്റി കോച്ച് ബസുകളാണ് കമ്പനി നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

