Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ...

പു​തി​യ സ​ർ​വി​സു​ക​ളു​മാ​യി സ​ലാം എ​യ​ർ

text_fields
bookmark_border
പു​തി​യ സ​ർ​വി​സു​ക​ളു​മാ​യി സ​ലാം എ​യ​ർ
cancel

മ​സ്​​ക​ത്ത്​: ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ സ​ർ​വി​സു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്നു. നാ​ലു​ പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ സ​ലാം എ​യ​റി​ന്​ അ​നു​മ​തി ന​ൽ​കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. 
അ​ബൂ​ദ​ബി, കു​വൈ​ത്ത്, ഖാ​ർ​ത്തൂം, കാ​ഠ്​​മ​ണ്ഡു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ക. സ​ലാ​ല-​അ​ബൂ​ദ​ബി റൂ​ട്ടി​ൽ മൂ​ന്നു​ പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​കും ഉ​ണ്ടാ​വു​ക. ആ​ഗ​സ്​​റ്റ്​ മൂ​ന്നു​മു​ത​ൽ ഇ​ത്​ ആ​രം​ഭി​ക്കും. സെ​പ്​​റ്റം​ബ​ർ ആ​ദ്യം മു​ത​ൽ മ​സ്​​ക​ത്തി​ൽ​നി​ന്നാ​ണ്​ മ​റ്റു​ള്ള​വ  ന​ട​ത്തു​ക. കു​വൈ​ത്തി​ലേ​ക്ക്​ അ​ഞ്ചും ഖാ​ർ​ത്തൂ​മി​ലേ​ക്ക്​ മൂ​ന്നും കാ​ഠ്​​മ​ണ്ഡു​വി​ലേ​ക്ക്​ നാ​ലും പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. 
സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി ആ​റ്​ എ​യ​ർ​ബ​സ്​ എ 320 ​നി​യോ വി​മാ​ന​ങ്ങ​ൾ കൂ​ടി സ്വ​ന്ത​മാ​ക്കാ​ൻ സ​ലാം എ​യ​ർ അ​ടു​ത്തി​ടെ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. 

ഇ​തി​ൽ ഒ​രു വി​മാ​നം ഇൗ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ലും അ​ഞ്ചു​ വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലു​മാ​കും സ​ലാം എ​യ​ർ നി​ര​യി​ലേ​ക്ക്​ എ​ത്തു​ക. പു​തി​യ വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ സ​ർ​വി​സു​ക​ൾ 27 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ മൂ​ന്നു വി​മാ​ന​ങ്ങ​ളാ​ണ്​ സ​ലാം എ​യ​റി​ന്​ ഉ​ള്ള​ത്. പു​തു​താ​യി ആ​രം​ഭി​ച്ച ജോ​ർ​ജി​യ, അ​സ​ർ​ബൈ​ജാ​ൻ അ​ട​ക്കം 15 ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ക​മ്പ​നി നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. 

സ​ർ​വി​സു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​ത്​ ടൂ​റി​സം മേ​ഖ​ല​ക്ക്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ സ​ലാം എ​യ​ർ സ​ർ​വി​സു​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 
ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും സ​ലാം എ​യ​റി​​​െൻറ ആ​ലോ​ച​ന​യി​ലു​ണ്ട്. ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salam airoman newsnew service
News Summary - salam air, new service-oman news
Next Story