Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ർ...

സ​ലാം എ​യ​ർ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സി​ന്​ നാ​ളെ തു​ട​ക്കം

text_fields
bookmark_border
സ​ലാം എ​യ​ർ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സി​ന്​ നാ​ളെ തു​ട​ക്കം
cancel

മ​സ്ക​ത്ത്: ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ തു​ട​ങ്ങും. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ് ഇ​തി​ന​കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.​​ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ശ​രാ​ശ​രി 42 റി​യാ​ലാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കാ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 20 കി​ലോ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. 10 റി​യാ​ൽ അ​ധി​കം ന​ൽ​കി​യാ​ൽ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജ്​​ 30 കി​ലോ ആ​ക്കി ഉ​യ​ർ​ത്താ​നും സാ​ധി​ക്കും. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യി​ൽ 60 റി​യാ​ലി​ന്​ മു​ക​ളി​ലാ​യി ടി​ക്ക​റ്റ്​ ​ നി​ര​ക്ക്​ ഉ​യ​രു​ന്നു​ണ്ട്. മാ​ർ​ച്ചി​ൽ 80 റി​യാ​ലാ​യും വ​ർ​ധി​ക്കു​ന്നു​ണ്ട്.​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്. പു​ല​ർ​ച്ച 4.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 6.30ന്​ ​മ​സ്ക​ത്തി​ൽ എ​ത്തും.

അ​ധി​ക ദി​വ​സ​വും 59.50 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്​ 64 റി​യാ​ൽ​വ​രെ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ ഒ​ന്നു മു​ത​ൽ സ​ലാം എ​യ​ർ ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള പ​രി​മി​തിമൂ​ല​മാ​ണ് സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ പു​ന​രാ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ​കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പൂ​ർ, ല​ഖ്നോ എ​ന്നീ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ​ മ​സ്ക​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ടും​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salam AirMuscatThiruvananthapuram News
News Summary - Salam Air; Muscat-Thiruvananthapuram service starts tomorrow
Next Story