സലാല: ഗതാഗതക്കുരുക്കഴിക്കാൻ മൂന്ന് പദ്ധതികൾ
text_fieldsദോഫാർ ഗവർണറേറ്റിലെ ഗതാഗത പദ്ധതികളുടെ രൂപരേഖ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്ന് ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് ദോഫാർ മുനിസിപ്പാലിറ്റി. പ്രധാനമായും സലാല നഗരത്തിലേതുൾപ്പെടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികളുടെ മൂന്ന് ടെൻഡറുകൾ ടെൻഡർ ബോർഡ് സെക്രട്ടേറിയറ്റ് ജനറലിന്‍റെ സഹകരണത്തോടെ അനുവദിച്ചതായും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പ്രധാന പാതകളുടെ വികസനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇത്തിൻ റൗണ്ട് എബൗട്ട് ടണൽ നിർമിക്കുന്നതാണ് പദ്ധതികളിൽ ആദ്യത്തേത്. ഇത്തിൻ സ്ട്രീറ്റ്, നവംബർ 18 സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടണൽ നിർമാണം ഗുണം ചെയ്യും. സുൽത്താൻ തൈമൂർ സ്ട്രീറ്റ് പാത ഇരട്ടിപ്പിക്കൽ, അൽ ഫാറൂഖ് സ്ട്രീറ്റ് പാത ഇരട്ടിപ്പിക്കൽ എന്നിവയാണ് മറ്റു പദ്ധതികൾ. ഖരീഫ് സീസണിലും മറ്റും വിനോദസഞ്ചാരികൾ ധാരാളമായി ഉപയോഗിക്കുന്ന റോഡുകളുടെ നവീകരണം ദോഫാർ മുനിസിപ്പാലിറ്റിയുടെ വികസന രൂപരേഖ അനുസരിച്ചാണ് തയാറാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

