സലാല സൂപ്പർ ലീഗ് കപ്പ്: ഫാസ് അക്കാദമി ജേതാക്കൾ
text_fieldsസലാല സൂപ്പർ ലീഗ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഫാസ് അക്കാദമി
സലാല: ഒരു മാസത്തോളമായി സലാലയിൽ നടന്നുവന്ന സൂപ്പർ ലീഗ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫാസ് അക്കാദമി സലാല ജേതാക്കളായി. ഫൈനലിൽ വാരിയേഴ്സ് സലാലയെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച ബൗളർ ആയി അറ്റ്ലസ് സലാലയുടെ റിഷാദും മികച്ച ബാറ്ററും മാൻ ഓഫ് ദി സീരിസുമായി ഫാസ് അക്കാദമിയുടെ നിസാമിനെയും തിരഞ്ഞെടുത്തു.
എസ് ആൻഡ് ജെ സലാല ഡബ്ല്യു 8 ഷിപ്പിങ് കമ്പനിയുമായി സഹകരിച്ചു സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ഔകത് സ്റ്റേഡിയത്തിലായിരുന്നു നടന്നത്. സമാപന ചടങ്ങിൽ ശമ്മാസ്, ജിമ്മി, നുമാൻ, ശിഹാബ്, നിസാം, ഷുഹൈബ്, ഇജാസ്, അഭിജിത്, നൗഫർ, നൗഫൽ, സലീം ബാബു, ശ്രീരാഗ്, അരുൺ ഷെട്ടി, റാഷി, ഉണ്ണി, റിജുരാജ്, റയീസ്, ജാഫർ, ഹിദായത്, നൗഷാദ്, ജംഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

