‘സലാല സമ്മർ നൈറ്റ്സ്’ പരിപാടിക്ക് തുടക്കം
text_fieldsഅൽ സദ പാർക്കിൽ നടക്കുന്ന ‘സലാല സമ്മർ
നൈറ്റ്സ്’ പരിപാടിയിൽനിന്ന്
മസ്കത്ത്: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള അതോറിറ്റി ദോഫാർ ഗവർണറേറ്റിൽ ‘സലാല സമ്മർ നൈറ്റ്സ്’ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
സലാല വിലായത്തിലെ അൽ സദ പാർക്കിലാണ് സമ്മർ നൈറ്റ്സ്. വിവിധ മേഖലകളിലെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും എസ്.എം.ഇകളെ ലക്ഷ്യമിട്ടുള്ള പരിപാടി ജൂൺ16 വരെ തുടരും.
കുട്ടികളുടെ ഗെയിമുകൾ, മത്സരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ കൂടാരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്, ഒമാനിൽനിന്നും വിദേശത്തുനിന്നുമായി ഏകദേശം 70 പേർ അവരുടെ വിപണന, സേവന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
പരിപാടിയിൽ കവിത സായാഹ്നങ്ങൾ, മത്സരങ്ങൾ, കരകൗശല വിദഗ്ധരുടെ തത്സമയ പ്രകടനങ്ങൾ എന്നിവയുമുണ്ടാകും.
ഒമാനി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, ചെറുപ്പക്കാർക്ക് താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എസ്.എം.ഇകൾക്ക് വിപണന അവസരങ്ങൾ നൽകുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

