സലാല മലയാള വിഭാഗം ഓണാഘോഷം 15ന്
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടിയായ ‘പൊന്നോണ സ്മൃതി 2023’ പരിപാടികൾക്ക് സെപ്റ്റംബർ 15ന് ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടത്തുന്ന ഓണസദ്യയോടെ ആരംഭം കുറിക്കും. പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ എ.പി. കരുണൻ പറഞ്ഞു.
മലയാള വിഭാഗം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഓണസദ്യ, വടംവലി, ഓണപ്പാട്ടുകൾ, ഘോഷയാത്ര, പൂക്കളം, നാടൻപാട്ടുകൾ തുടങ്ങിയ പരിപാടികളോടെയായിരിക്കും ആഘോഷം. നവംബർ 10ന് നടത്തുന്ന സാംസ്കാരിക പരിപാടിയിൽ നാട്ടിൽനിന്നുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുമെന്ന് കോ. കൺവീനർ റഷീദ് കൽപറ്റ, ട്രഷറർ സജീബ് ജലാൽ, കൾചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.കെ. ഷജിൽ, മണികണ്ഠൻ, ഡെന്നി ജോൺ, ദിൽരാജ് ആർ. നായർ, വനിത കോഓഡിനേറ്റർ പ്രിയാദാസ് തുടങ്ങിയവർ അറിയിച്ചു.

