അഷ്റഫ് താമരശ്ശേരിക്ക് സ്വീകരണം നൽകി
text_fieldsസലാല: ഹ്രസ്വസന്ദർശനാർഥം സലാലയിൽ എത്തിയ ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെ.എം.സി.സി സ്വീകരണം നൽകി. കെ.എം.സി.സി ഹാളിൽ നടന്ന സ്വീകരണത്തിൽ കേന്ദ്ര കമ്മിറ്റി നേതാക്കളും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ പൊന്നാട അണിയിച്ചു. അഷ്റഫ് താമരശ്ശേരി അനുഭവങ്ങൾ പങ്കുവെച്ചു.
സലാലയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് യു.എ.ഇ വഴിയുള്ള സേവനം ലഭ്യമാക്കാൻ എയർലൈൻസുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റഷീദ് കല്പറ്റ, നാസർ കമൂന, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും സെക്രട്ടറി ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

