സലാല കെ.എം.സി.സി: നാസർ പെരിങ്ങത്തൂർ പ്രസിഡന്റ്, ഷബീർ കാലടി ജന. സെക്രട്ടറി
text_fieldsനാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഷീദ് കൽപറ്റ
സലാല: കെ.എം.സി.സി സലാലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസർ പെരിങ്ങത്തൂർ പ്രസിഡന്റും ഷബീർ കാലടി ജനറൽ സെക്രട്ടറിയും റഷീദ് കൽപറ്റ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: വി.പി. അബ്ദുൽ സലാം ഹാജി, അലി ഹാജി കൊടുവള്ളി, അനസ് ഹാജി ഇ.പി, മഹമൂദ് ഹാജി എടച്ചേരി (വൈസ് പ്രസി), അബ്ദുൽ ഹമീദ് ഫൈസി (മെഡിക്കൽ സ്കീം ചെയർ), അർ.കെ. അഹമ്മദ്, നാസർ കമൂന, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ് (സെക്ര), അബു ഹാജി വയനാട് (ഉപദേശക സമിതി ചെയർ), കാസിം കോക്കൂർ, അബ്ബാസ് മൗലവി, എ.കെ. ഇബ്രാഹീം ചെറുവണ്ണൂർ, എൻ.കെ. ഹമീദ് കല്ലാച്ചി (ഉപദേശക സമിതി അംഗങ്ങൾ).
കെ.എം.സി.സി ഹാളിൽ നടന്ന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫിസർ അലി ഹാജി, അസി. റിട്ടേണിങ് ഓഫിസർമാരായ റഷീദ് കൈനിക്കര, ജാബിർ ശരീഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

