സലാല കെ.എം.സി.സി ഇഫ്താർ മീറ്റ്
text_fieldsസലാല കെ.എം.സി.സി ദോഫാർ ക്ലബ് മൈതാനിയിൽ
ഒരുക്കിയ ഇഫ്താർ സംഗമം
സലാല: കെ.എം.സി.സി സലാലയിൽ ഒരുക്കിയ ഇഫ്താറിൽ ആയിരങ്ങൾ പങ്കെടുത്തു. ദോഫാർ ക്ലബ് മൈതാനിയിൽ നടന്ന ഇഫ്താറിൽ സലാലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരാണ് സംബന്ധിച്ചത്.
40ാം വാർഷികാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ഇഫ്താർ ഒരുക്കിയതെന്ന് കെ.എം.സി.സി. പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ പറഞ്ഞു.
കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഇന്ത്യൻ സ്കൂൽ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് , സന്ദീപ് ഓജ , സിജോയി പേരാവൂർ, കെ. ഷൗക്കത്തലി, സി.വി. സുദർശൻ, ശ്രീജി നായർ, ഒ. അബ്ദുൽ ഗഫൂർ, മുഹമ്മദ് നവാബ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഷബീർ കാലടി, ട്രഷറർ റഷീദ് കൽപറ്റ, കൺവീനർ ശംസീർ കൊല്ലം, അൽതാഫ് പെരിങ്ങത്തൂർ, അബ്ദു സലാം ഹാജി തുടങ്ങിയ കേന്ദ്ര നേതാക്കൾ നേതൃത്വം നൽകി.

