സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ച ഈദ് കുടുംബ സംഗമത്തിൽ ശസ്ന നിസാർ സംസാരിക്കുന്നു.
സലാല: കെ.എം.സി.സി സലാല വിമൻസ് അസോസിയേഷൻ ഹാളിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി വി.പി.സലാം ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ പെർങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ദീപ ബെന്നി ( ഐ.ഒ.സി), വനിത വിങ് നേതാക്കളായ ഹഫ്സ നാസർ, ശസ്ന നിസാർ എന്നിവർ സംസാരിച്ചു. ഗായകൻ നസീർ കൊല്ലം, തങ്ങൾ തിക്കോടി, മുനീർ വിസി എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങളും നടന്നു. റഹീം താനാളൂർ, അബ്ബാസ് തോട്ടറ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഷബീർ കാലടി സ്വാഗതവും സഫിയ മനാഫ് നന്ദിയും പറഞ്ഞു.

