സലാല കെ.എം.സി.സി കുടുംബസംഗമം
text_fieldsസലാല കെ.എം.സി.സി കുടുംബസംഗമം
സലാല: വിമൻസ് ക്ലബ് ഹാളിൽ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബസംഗമം ട്രഷറർ റഷീദ് കൽപറ്റ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അലി ഹാജി കൊടുവള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വി.സി. മുനീർ, അബ്ദുല്ല ചേലക്കാട്, എം.എ. ഗഫൂർ എന്നിവർ സംസാരിച്ചു.
വനിതകൾക്കുള്ള മെംബർഷിപ് വിതരണ ഉദ്ഘാടനം ജനറൽ സെക്രട്ടറി ഷബീർ കാലടി നിർവഹിച്ചു. എം.എ. ഗഫൂർ, മുജീബ് മുന്ന എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. കുട്ടികൾക്കും കുടുംബിനികൾക്കും വിവിധ മത്സരങ്ങൾ നടന്നു.
മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ ഹാഷിം കോട്ടക്കൽ നന്ദി പറഞ്ഞു. നിരവധി കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

