Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല കെ.എം.സി.സി. ലഹരി വിരുദ്ധ കാമ്പയിൻ

text_fields
bookmark_border
സലാല കെ.എം.സി.സി. ലഹരി വിരുദ്ധ കാമ്പയിൻ
cancel

സലാല: വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സലാല കെ.എം.സി.സി. സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിനും, വാർഷിക റമദാൻ റിലീഫിന്റെ സംസ്ഥാനതല ഫണ്ട് വിതരണ ഉദ്ഘാടനവും ഓഫിസിൽ നടന്നു. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ ഉദ്ഘാടനം ചെയ്തു.

ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയും പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അബ്ദുസ്സലാം ഹാജി വി.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ കമൂണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റമദാൻ റിലീഫിന്റെ സംസ്ഥാനതല ഫണ്ട് വിതരണ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയിൽ നിന്നും റിലീഫ് കമ്മിറ്റി ചെയർമാൻ ഹമീദ് ഫൈസി ഫണ്ട് ഏറ്റുവാങ്ങി നിർവഹിച്ചു.

കെഎംസിസി കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ പെരിങ്ങത്തൂർ സംസാരിച്ചു. സലീം സേട്ട് (ഐ.എം.ഐ. സലാല), നാസർ ലത്തീഫ് (ഐ.സി.എഫ്. സലാല), ശ്യാം മോഹൻ (ഐ.ഒ.സി. സലാല), ഹാഷിം കോട്ടക്കൽ (റിലീഫ് കമ്മിറ്റി കൺവീനർ), ബാബു കുറ്റ്യാടി (ഇൻകാസ് സലാല), മൊയ്തീൻകുട്ടി ഫൈസി (എസ്.ഐ.സി. സലാല), സജീർഖാൻ (ടിസ്സ തുമ്രൈത്ത്), സിനു മാസ്റ്റർ (സർഗവേദി സലാല), ഷജിൽ കോട്ടായി (മലയാള വിഭാഗം സലാല), എൻ.എം. മുഹമ്മദലി (വിസ്ഡം സലാല), ഇബ്രാഹിം വേളം (പി.സി.എഫ്. സലാല), സജീബ് ജലാൽ (വെൽഫെയർ സലാല), നസീമ ജംഷാദ് (കെ.എം.സി.സി. വനിതാ വിംഗ്), റസാക്ക് സിസ് എന്നിവർ ആശംസ നേർന്നു. റഷീദ് കൽപ്പറ്റ സ്വാഗതവും സംഷീർ കൊല്ലം നന്ദിയും പറഞ്ഞു .കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മഹ്മൂദ് ഹാജി, കാസിം കോക്കർ, ജാബിർ ഷരീഫ്, സൈഫുദ്ദീൻ അലിയാമ്പത്ത് എന്നിവർ നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salalah KMCC Anti-Drug Campaign
Next Story