ഫാസ് വിമൻസ് പ്രീമിയർ ലീഗ്; സലാല ഇന്ത്യൻസ് ജേതാക്കൾ
text_fieldsഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച വിമൻസ് പ്രീമിയർ ലീഗിൽ വിജയികളായ സലാല
ഇന്ത്യൻസിന് പെൻ ഗ്വിൻ എം.ഡി ആസിഫ് ബഷീർ ട്രോഫി സമ്മാനിക്കുന്നു
സലല: ഫ്യൂച്ചർ അക്കാദമി സ്പോട്സ് (ഫാസ്) സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് വിമൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ സലാല ഇന്ത്യൻസ് വിജയികളായി. ഫൈനലിൽ സലാല സ്ട്രൈക്കേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് സലാല ഇന്ത്യൻസ് നിശ്ചിത ആറ് ഓവറിൽ 46 റൺസെടുത്തിരുന്നു.
സലാല സ്ട്രൈക്കേഴ്സിന് ആറ് ഓവറിൽ 40 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയികൾക്ക് പെൻഗ്വിൻ എം.ഡി ആസിഫ് ബഷീർ , സാബിറ ആസിഫ്, സുബൈദ ഷമ്മാസ് എന്നിവർ ട്രോഫികളും പെൻഗ്വിൻ ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. ഫാസ് ജനറൽ മാനേജർ ജംഷാദ് അലി ഓൺലൈനിലൂടെ വിജയികൾക്ക് ആശംസകൾ നേർന്നു. മാനേജർ ആസിഫും സംബന്ധിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരിയും മികച്ച ബാറ്ററുമായി കവിത ഡിസൂസയെ തിരഞ്ഞെടുത്തു. രേഷ്മ പ്രീതമാണ് ആണ് മികച്ച ബൗളർ. മൻഹയാണ് എമർജിങ് പ്ലയർ. അഹദ് കാഞ്ഞിരപ്പള്ളി, അരുൺ ഷെട്ടി എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. വനിതകൾക്കുള്ള ഐ.സി.എൽ സീസൺ 1 ന്റെ ലോഗോ പ്രകാശനം ടീം ക്യാപ്റ്റന്മാർ ചേർന്ന് നിർവഹിച്ചു. അക്കാദമിയിൽ ഈയാഴ്ച രജിസ്റ്റർ ചെയ്യുന്നവർക്ക് അമ്പത് ശതമാനം നിരക്കിളവുള്ളതായി ഭാരവാഹികൾ പറഞ്ഞു. അമീർ കല്ലാച്ചി, റിജുറാജ്, സൂഫിയ, മാഹിൻ, ദിവ്യ , വിജയ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.