സലാല ഇന്ത്യൻ സ്കൂൾ അസി.വൈസ് പ്രിൻസിപ്പൽ സി.കെ. വിപിൻ ദാസിന് ഡോക്ടറേറ്റ്
text_fieldsസലാല: ഇന്ത്യൻ സ്കൂൾ സലാലയിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ സി.കെ. വിപിൻ ദാസ് ഡോക്ടറേറ്റ് നേടി. മാനസരോവർ ഗ്ലോബൽ യൂനിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കഴിഞ്ഞ 16 വർഷമായി സലാല ഇന്ത്യൻ സ്കൂൾ അധ്യാപകനാണ്. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി സ്വദേശിയായ ഇദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളജ്, കണ്ണൂർ ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പിന്നീട് മധുര കാമരാജ്, രബീന്ദ്രനാഥ് ടാഗോർ, വില്യം ക്യാരി തുടങ്ങിയ യൂനിവേഴ്സിറ്റികളിൽനിന്നായി വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്കുള്ള നവിൻ അഷർ കാസി അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്. സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്ന ഭാര്യ രമിഷ വിപിൻ ദാസ് അധ്യാപികയാണ്. ആദി ദേവ്, വേദിക എന്നിവർ മക്കളാണ്.സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. സി.കെ. വിപിൻ ദാസിനെ ഇന്ത്യൻ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. ഇത് സ്കൂളിന് കൂടിയുള്ള അംഗീകാരമാണെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

