സലാല ഫാസ് അക്കാദമി ക്രിക്കറ്റ് ടൂർണമെന്റ്; ടൈക്കൂൺസ് സലാല ജേതാക്കൾ
text_fieldsസലാലയിൽ ഫാസ് അക്കാദമി സംഘടിപ്പിച്ച സ്റ്റുഡൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ സലാല ടൈക്കൂൺസ്
സലാല: ഫാസ് അക്കാദമി സലാലയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പോയന്റടിസ്ഥാനത്തിൽ നടന്ന ലേലത്തിലൂടെയാണ് അഞ്ച് ടീമുകളെ തെരഞ്ഞെടുത്തത്.
സലാല എമർജിങ് പ്ലയേഴ്സ് ക്രിക്കറ്റ് സീസൺ വൺ എന്ന പേരിൽ നടന്ന ടൂർണമെന്റിൽ സ്പീഡ് സലാലയെ തോൽപ്പിച്ച് സലാല ടൈക്കുൺസാണ് വിജയികളായത്. അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിലാണ് മത്സരങ്ങൾ നടന്നത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനും ബാറ്റുമായി സമദിനെ ( ഇന്ത്യൻ സ്കൂൾ ) തെരഞ്ഞെടുത്തു. മികച്ച ബൗളറായി മുഹമ്മദ് ഷഹീറിനെയും ( പയനീർ സ്കൂൾ) തെരഞ്ഞെടുത്തു. മികച്ച ഗേൾസ് കളിക്കാരിയും ബൗളറുമായി മേഘയെയും മികച്ച ബാറ്റ്സ് ഗേളായി തഹ്സിനെയും തെരഞ്ഞെടുത്തു.
അമീർ കല്ലാച്ചി, സുബൈർ അംബ്രോസ്, ലോയ്ഡ് കെല്ലർ, വിജയ് , അബ്ദുൽ കുദ്ദൂസ് എന്നിവർ ടീം മെന്റർമാരായിരുന്നു. ദിവ്യ, ജംഷാദ് ആനക്കയം, മഹീൻ, നൗഷാദ്, സഫ്വാൻ, ദേവിക, നീന ജംഷാദ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

