Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ നിന്ന് മടങ്ങവെ അപകടം; അധ്യാപികയും മൂന്ന് മക്കളും മരിച്ചു
text_fieldsbookmark_border
മസ്കത്ത്: സലാലയിൽ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമാനി അധ്യാപികയും മൂന്ന് മക്കളും നിമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ എയർ ആംബുലൻസിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെത്തിച്ചു. ട്രെയിലറുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞാണ് അപകടമെന്ന് ആർ.ഒ.പി അറിയിച്ചു.
ജലാൻ ബാനി ബു അലിയിലെ ‘ദൗഹത്ത് അൽ ഇൽമ്’ സ്കൂളിലെ അധ്യാപികയായ തെക്കൻ ശർഖിയ സ്വദേശിനിയും മകനും രണ്ട് പെൺമക്കളുമാണ് മരണപ്പെട്ടത്. ദാരുണാപകടത്തിൽ അധ്യാപികയും കുടുംബവും മരണപ്പെട്ടതിൽ സ്കൂൾ അധികൃതർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

