സലാല കോക്കനട്ട് ഓയിൽ മസ്കത്തിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: സലാല കോക്കനട്ട് ഓയിലിന്റെ പുതിയ ശാഖ മസ്കത്തിലെ ഹെയിലിൽ പ്രവർത്തനമാരംഭിച്ചു. ചൈന മാർക്കറ്റിനു പിന്നിലായാണ് പുതിയ ഔട്ട്ലറ്റ് തുറന്നത്. വെളിച്ചെണ്ണ കൂടാതെ ഫ്രഷ് നല്ലെണ്ണ, ബദാം ഓയിൽ, പീനട്ട് ഓയിൽ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.സലാലയിൽനിന്ന് മാസങ്ങൾക്കു മുമ്പാണ് വ്യവസായികാടിസ്ഥാനത്തിൽ സലാല കോക്കനട്ട് ഓയിൽ ഉൽപാദനം ആരംഭിച്ചത്. കുറഞ്ഞ കാലംകൊണ്ട് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിലും സ്വദേശികളിലും ഇടംപിടിക്കാൻ ഓയിലിന് കഴിഞ്ഞു.
കോൾഡ് പ്രസായി ഇറക്കുന്ന എണ്ണ പ്രിസർവേറ്റിവ് ഇല്ലാത്തതാണെന്നും അധികൃതർ പറഞ്ഞു. വിവിധ അളവുകളിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ അടക്കം ലഭ്യമാണ്. വ്യാപാരികളായ കബീർ കണമലയുടെയും നാസർ പെരിങ്ങത്തൂരിന്റെയും മക്കളും യുവസംരംഭകരുമായ നിഷാം നാസറും ഷഹീർ അഹമദ് കബീറുമാണ് സലാല കോക്കനട്ട് ഓയിലിനെ വിപണിയിലെത്തിക്കുന്നത്. ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പൗരപ്രമുഖരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

