Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല സിജി കുടുംബ സംഗമം ആഘോഷമാക്കി

text_fields
bookmark_border
വർണ്ണാഭമായ പരിപാടികളോടെ ഈദാഘോഷം
സലാല സിജി കുടുംബ സംഗമം ആഘോഷമാക്കി
cancel
camera_alt

സിജി സലാല ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്

സലാല : സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ ( സിജി ) സലാല ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉത്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്ന വർക്കുള്ള വിവിധ മൽസരങ്ങളും ഗാനമേളയും നടന്നു. മുനവ്വിർ ഹുസൈൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ചീഫ് കോ ഓർഡിനേറ്റർ ഡോ: സാജിദ് നന്ദി പറഞ്ഞു. ഹുസൈൻ മാസ്റ്റർ, ജാസ്മിൻ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് കാളികാവ് പരിപാടികൾ നിയന്ത്രിച്ചു.

സ്വാലിഹ്, മുനവ്വിർ , ഷൗക്കത്തലി, മുക്താർ, മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഈദാഘോഷത്തിൻ്റെ ഭാഗമായാണ് മീറ്റ് ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salalah CG family reunion celebrated
Next Story