സലാല യാത്ര സംഘടിപ്പിച്ചു
text_fieldsഐ.സി.എസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിച്ച സലാല യാത്ര
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ സലാല യാത്ര സംഘടിപ്പിച്ചു. അറിവുകളും അനുഭവങ്ങളും സമ്മാനിച്ച് മൂന്ന് ദിനങ്ങളിൽ നടന്നയാത്ര ഏറെ ശ്രദ്ധേയമായി. സലാലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളും സന്ദർശിച്ചു. അമ്പതോളം ആളുകൾ അടങ്ങിയ യാത്രാ സംഘത്തെ അബ്ദുല്ല വഹബി വല്ലപ്പുഴ അമീറായി നിയന്ത്രിച്ചു. ഏറെ കൗതുകങ്ങളും ആകർഷകങ്ങളുമായ പലതും സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം യാത്രക്കാർ പങ്കുവെച്ചു . യൂനുസ് വഹബി വല കെട്ട്, എൻ.കെ. അബൂബക്കർ ഫലാഹി, അയ്യുബ് പള്ളിയത്ത്, അബ്ദുറഹ്മാൻ കാങ്ങാട്ട്, മുഹമ്മദ് ഷാ മടിയൂർ സംഘാടകരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.