Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ടൂ​റി​സം...

സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel

സ​ലാ​ല: സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. ആ​ഗ​സ്​​റ്റ്​ 22 വ​രെ നീ​ളു​ന്ന ഫെ​സ്​​റ്റി​വ​ലി​​െൻറ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക ക​മ്മി​റ്റി അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക, പൈ​തൃ​ക, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, കാ​യി​ക, വി​നോ​ദ, ക​ലാ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ക. ന​ഗ​ര​സ​ഭ റി​ക്രി​യേ​ഷ​ന​ൽ സ​െൻറ​റി​ലാ​ണ്​ ഫെ​സ്​​റ്റി​വ​ലി​​െൻറ കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ളും ന​ട​ക്കു​ക. ഒൗ​ട്ട്​​ഡോ​ർ പ​രി​പാ​ടി​യാ​യ ബ​ലൂ​ൺ കാ​ർ​ണി​വ​ൽ സ​ഹ​ൽ​നൂ​ത്തി​ലും ന​ട​ക്കും.

സം​ഹ​റം ടൂ​റി​സ്​​റ്റ്​ വി​ല്ലേ​ജി​ൽ ഡോ​ൾ​ഫി​ൻ ഷോ​യ​ട​ക്കം പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ഖ​രീ​ഫ്​ ടൂ​റി​സം സീ​സ​ണി​ലെ സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യ ഫെ​സ്​​റ്റി​വ​ലി​​െൻറ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന്​ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്. സീ​സ​ൺ ആ​രം​ഭി​ച്ച ജൂ​ണ്‍ 21നും ​ജൂ​ലൈ ഏ​ഴി​നും ഇ​ട​യി​ല്‍ സ​ലാ​ല സ​ന്ദ​ര്‍ശി​ച്ച​ത് 35,283 സ​ഞ്ചാ​രി​ക​ളാ​ണെ​ന്ന്​ ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. സ​ന്ദ​ർ​ശ​ക​രി​ൽ 14,754 പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. 6,712 ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രും സ​ലാ​ല​യി​ലെ​ത്തി. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന്​ 3,728 പേ​രും യു.​എ.​ഇ​യി​ൽ നി​ന്ന്​ 2,183 പേ​രും കു​വൈ​ത്തി​ൽ നി​ന്ന്​ 558 പേ​രും ഖ​ത്ത​റി​ൽ നി​ന്ന്​ 680 പേ​രും ബ​ഹ്​​റൈ​നി​ൽ നി​ന്ന്​ 502 പേ​രും എ​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalala tourist
News Summary - salala tourist-oman-gulf news
Next Story