Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ടൂ​റി​സം...

സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ൽ  പ​ത്തു​മു​ത​ൽ

text_fields
bookmark_border
സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ൽ  പ​ത്തു​മു​ത​ൽ
cancel
camera_alt?????? ???????? ??????????????? ??????????? ??????????????

സ​ലാ​ല​: ദോ​ഫാ​റി​​െൻറ മ​ഴ​ക്കാ​ല ഉ​ത്സ​വ​മാ​യ സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ ഇൗ ​മാ​സം പ​ത്തി​ന്​ കൊ​ടി ഉ​യ​രും. ആ​ഗ​സ്​​റ്റ്​ മൂ​ന്നാം വാ​ര​ത്തി​ൽ വ​ലി​യ പെ​രു​ന്നാ​ൾ അ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഫെ​സ്​​റ്റി​വ​ൽ തു​ട​രും. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ ഹ​മൂ​ദ്​ അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ടൂ​റി​സം ഫെ​സ്​​റ്റി​വ​ൽ ന​ട​ത്തി​പ്പ്​ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. 

ഇ​ത്തീ​നി​ലെ ന​ഗ​ര​സ​ഭ മൈ​താ​നി​യി​ലാ​ണ്​ ഫെ​സ്​​റ്റി​വ​ൽ ന​ട​ക്കു​ക. ഇ​വി​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഒ​മാ​​െൻറ പൈ​തൃ​ക​വും സം​സ്​​കാ​ര​വും ഒ​പ്പം ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജീ​വി​ത​ത്തെ കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​ക്കു​റി സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ൽ ഉ​ണ്ടാ​കും. അ​ന്താ​രാ​ഷ്​​ട്ര ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​കും. എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും വി​നോ​ദ​വും വി​ജ്​​ഞാ​ന​വും പ്ര​ധാ​നം ചെ​യ്യു​ന്ന പ​രിപാ​ടി​ക​ളാ​യി​രി​ക്കും  ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ൽ ഒ​രു​ക്കു​ക. ക​മ്പ​നി​ക​ളു​ടെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ്​​റ്റാ​ളു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദോ​പാ​ധി​ക​ളും ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ൽ ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssalala tourism
News Summary - salala tourism-oman-gulf news
Next Story