സലാല ടൂറിസം ഫെസ്റ്റിവലിന് നാളെ തുടക്കം
text_fieldsസലാല: സലാല ടൂറിസം ഫെസ്റ്റിവലിന് ചൊവ്വാഴ്ച കൊടിയുയരും. നാളെ മുതൽ ആഗസ്റ്റ് 25 വരെയുള്ള 47 ദിനരാത്രങ്ങൾ സലാലക്ക് ആഘോഷത്തിേൻറതായിരിക്കും. ഒമാനിലെ ഏറ്റവും വലിയ മഴക്കാല ഉത്സവം വർണാഭമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ദോഫാർ നഗരസഭാ ചെയർമാനും ഫെസ്റ്റിവൽ സംഘാടക കമ്മിറ്റി മേധാവിയുമായ ശൈഖ് സാലിം ബിൻ ഒൗഫത്ത് അൽ ഷൻഫരി ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തീനിലെ നഗരസഭാ റിക്രിയേഷനൽ സെൻററിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. സന്ദർശകരെ സ്വീകരിക്കാൻ ഇവിടെ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. മെകുനു കാറ്റിലും മഴയിലും ഇവിടത്തെ പൊതുഗതാഗത സംവിധാനങ്ങൾക്കും മറ്റുമുണ്ടായ കേടുപാടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി.
റിക്രിയേഷനൽ സെൻററിന് പുറമെ ദോഫാർ നഗരസഭ ലോകോത്തര നിലവാരത്തിലുള്ള അഞ്ച് ഹാളുകളും ഇവിടെ നിർമിച്ചിട്ടുണ്ട്. ഇവിടെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രദർശനം നടക്കും.
കഴിഞ്ഞവർഷത്തെ ശ്രദ്ധേയ പരിപാടികൾക്ക് പുറമെ വിവിധ തലങ്ങളിലുള്ള സാംസ്കാരിക, സാമൂഹിക, കായിക, കലാപരിപാടികൾ ഇൗ വർഷത്തെ ഫെസ്റ്റിവലിെൻറ ആകർഷണമായിരിക്കും. ജൂലൈ 23ന് നവോത്ഥാനദിനത്തിെൻറ ഭാഗമായി ഫെസ്റ്റിവൽ നഗരിയിൽ പ്രത്യേക പരിപാടി ഒരുക്കുമെന്നും ശൈഖ് സാലിം അൽ ഷൻഫരി പറഞ്ഞു.
ഇതാദ്യമായി ഫെസ്റ്റിവലിെൻറ ഭാഗമായി ഫൈൻ ആർട്സ് വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഖുർആൻ മനഃപാഠ മത്സരം, ഫോേട്ടാഗ്രാഫി മത്സരം എന്നിവയും ഉണ്ടാകും. ഫെസ്റ്റിവലിെൻറ ഭാഗമായുള്ള സാംസ്കാരിക ഗ്രാമത്തിലാകും മത്സരങ്ങൾ നടക്കുക. അൽ മുദൈബി, ജഅലാൻ ബനീ ബുഅലി, സമാഇൗൽ, മഖ്ഷാൻ, അൽ അവാബി, ഇബ്രി, ബോഷർ, സുഹാർ, അൽ മസ്യൂന, തുംറൈത്ത് വിലായത്തുകളുടെ പ്രാതിനിധ്യം സാംസ്കാരിക ഗ്രാമത്തിലുണ്ടാകും. ഇതോടൊപ്പം ഷൂട്ടിങ് മത്സരം, മാരത്തൺ എന്നിവയും നടക്കും. ഖത്തർ, ഇൗജിപ്ത്, തുനീഷ്യ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള ക്ലബുകൾ പെങ്കടുക്കുന്ന അന്താരാഷ്ട്ര ഫുട്ബാൾ മത്സരവും ഇൗ വർഷത്തെ ഫെസ്റ്റിവലിെൻറ ആകർഷണമായിരിക്കുമെന്ന് അൽ ഷൻഫരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
