മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ടൂറിസം മേളകളിൽ ഒന്നായ സലാല ടൂറിസം ഫെസ്റ്റിവൽ ഇൗ വർഷം ഉണ്ടായിരിക്കില്ല. കോവ ിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ വർഷത്തെ ഫെസ്റ്റിവൽ റദ്ദാക്കാൻ ദോഫാർ നഗരസഭ തീരുമാനിച്ചത്. എല്ലാ വർഷവും ജൂലൈ മുതൽ ഒരു മാസം നടക്കുന്ന ഫെസ്റ്റിവലിൽ പെങ്കടുക്കാൻ ഒമാനിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമായി ആയിരങ്ങളാണ് സലാല അടങ്ങുന്ന ദോഫാർ ഗവർണറേറ്റിൽ എത്താറുള്ളത്. ജൂൺ അവസാനം മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള ഖരീഫ് എന്നറിയപ്പെടുന്ന മഴക്കാലത്തിെൻറ ഭാഗമായാണ് ഫെസ്റ്റിവൽ നടക്കാറുള്ളത്.
കഴിഞ്ഞ വർഷം ഖരീഫ് മഴക്കാലം ആസ്വദിക്കാനും ടൂറിസം ഫെസ്റ്റിവലിൽ പെങ്കടുക്കാനുമായി ഏഴലക്ഷത്തിലധികം പേരാണ് ദോഫാറിൽ എത്തിയത്. കോവിഡ് മുൻ നിർത്തി മഴ ആസ്വദിക്കാനും ഇക്കുറി ആളുകൾ വരാനിടയില്ല. സലാലയിലെ മലയാളികളടക്കം കച്ചവടക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണാണ് ഖരീഫ് സീസൺ.
വർഷത്തിലെ ബാക്കി മാസങ്ങളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുള്ള നീക്കിയിരിപ്പ് പല വ്യാപാരികൾക്കും സീസണിൽ നിന്നാണ് ലഭിച്ചിരുന്നത്. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെൻറുകൾ തുടങ്ങി വിവിധ മേഖലകളിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഒപ്പം കൃഷിതോട്ടങ്ങൾ പാട്ടത്തിന് എടുത്ത് നടത്തുന്നവരും കോവിഡിെൻറ ഇരുട്ടടിയിൽ പകച്ചുനിൽക്കുകയാണ്. പല കച്ചവടക്കാർക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.