സലാല കൊലപാതകം: ഷെബിന്‍െറ പിതാവ് അംബാസഡര്‍ക്ക് പരാതി നല്‍കി
text_fieldsസലാല: കഴിഞ്ഞ വ്യാഴാഴ്ച അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ ഇടുക്കി സ്വദേശിനി ഷെബിന്‍െറ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് തമ്പി ഇന്ത്യന്‍ അംബാസഡര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കി.
സലാലയിലെ കെയര്‍ ക്ളിനിക്കില്‍ നഴ്സായി ജോലി ചെയ്തുവരുകയായിരുന്ന ഷെബിന്‍ ദോഫാര്‍ ക്ളബിന് സമീപത്തെ ഫ്ളാറ്റിലാണ് കൊല ചെയ്യപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ തമ്പിയും കുടുംബവും കഴിഞ്ഞ ഏതാനും വര്‍ഷമായി പെരുമ്പാവൂരിലാണ് താമസം. ഷെബിന് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്.
അന്വേഷണത്തിന്‍െറ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ച ഭര്‍ത്താവ് ജീവ സെബാസ്റ്റ്യനെ പൊലീസ് ഇതുവരെ വിട്ടയച്ചിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് ഭര്‍ത്താവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍െറ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് അറിയുന്നത്.
അതേസമയം മൃതദേഹം എന്നത്തേക്ക് നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ളെന്ന് കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ് പറഞ്ഞു. അതേസമയം വ്യാപക അന്വേഷണം നടക്കുന്നതായ സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം തോട്ടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധിയാളുകളെ കൊണ്ടുപോയി വിരലടയാള പരിശോധന നടത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ സലാലയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളി കുടുംബിനിയാണ് ഷെബിന്‍. രണ്ട് മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണവും ഇക്കാലയളവില്‍ ഉണ്ടായി.
മലയാളി സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നില്‍ മാത്രമാണ് പ്രതിയായ യെമന്‍ വംശജന്‍ പിടിയിലായത്.
തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ തുടര്‍ന്നുള്ള പേടിയുടെ നിഴലിലാണ് സലാലയിലെ മലയാളി സമൂഹം കഴിഞ്ഞുകൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
