സലാല മലയാള വിങ് ബാല കലോത്സവം; ആരവ് അനൂപ് കലാപ്രതിഭ, ഇഷ ഫാത്തിമ, അവന്തിക കലാതിലകം
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിങ് സംഘടിപ്പിച്ച ബാല കലോത്സവത്തിന്റെ സമാപനവും കേരള പിറവി ആഘോഷവും ‘മലയാള പെരുമ 2025’ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്നു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത ചടങ്ങ് മലയാളം വിങ് കൺവീനർ ഷബീർ കാലടിയുടെ അധ്യക്ഷതയിൽ ഒമാൻ റോയൽ പൊലീസ് ഉന്നത സ്ഥാനിയായ സാലഹ് മുബാറക്ക് അസൻ ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ക്ലബ് ആക്ടിങ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. സയിദ് ഇഹ്സാൽ ജമീൽ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ഹരികുമാർ ഡി, കോകൺവീനർ ഷജിൽ കോട്ടായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 600ലധികം കുട്ടികൾ പങ്കെടുത്ത 5 ദിവസം നീണ്ട ബാല കലോത്സവത്തിൽ ആരവ് അനൂപ് 43 പോയൻറ് നേടി കലാപ്രതിഭയും 60 പോയൻറ് വീതം നേടി ഇഷ ഫാത്തിമ, അവന്തിക സഞ്ജീവ് എന്നിവർ കാലാതിലകങ്ങളായി.
ഭാഷാ ശ്രീ പുരസ്കാരം 23 പോയൻറ് വീതം നേടി ആരവ് അനൂപ്, അമയ മെഹറിൻ എന്നിവർ പങ്കിട്ടു. ഗ്രൂപ് 1 വിജയി ആയി ആർവിൻ സി.എസ്, ഗ്രൂപ് 2 വിജയിയായി വേദിക ശ്രീജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. ജന പങ്കാളിത്തം കൊണ്ട് മലയാളികളുടെ പൊതു ഇടമാണ് സോഷ്യൽ ക്ലബ് മലയാള വിഭാഗം എന്നത് വീണ്ടും തെളിയിക്കുന്നതായിരുന്നു മലയാളപ്പെരുമ 2025 സീസൻ2.
വേദിയിൽ ആകർഷകമായ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി, നാട്യ നൃത്തങ്ങൾ, ഒപ്പന, കോൽക്കളി, നാടൻ കൈകൊട്ടിക്കളി മാർഗം കളി, സ്വരലയ അവതരിപ്പിച്ച ഗാനവിരുന്നും ശ്രദ്ധേയമായി. മത്സര വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ സലാല യിലേ പ്രമുഖ വ്യക്തിത്വങ്ങൾ വിതരണം ചെയ്തു. കലാപ്രതിഭ, കലാതിലകം, ഭാഷാശ്രീ എന്നിവർക്കുള്ള പുരസ്കാരങ്ങളും സ്വർണ നാണയവും
സണ്ണി ജേക്കബ്, താരാ സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, ഹരികുമാർ, പ്രവീൺ കുമാർ, വി.പി അബ്ദുൽ സലാം ഹാജി, കരുണൻ മാഷ്, ഷബീർ കാലടി, ഷജിൽ കോട്ടായി, സബീർ പി.ടി, സുനിൽ നാരായണൻ, സജീബ് ജലാൽ, ശ്രീവിദ്യ ശ്രീജി എന്നിവർ വിതരണം ചെയ്തു. മലയാള വിങ് കൾചറൽ സെക്രട്ടറി സജീബ് ജലാൽ സ്വാഗതവും ട്രഷറർ സബീർ പി.ടി നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം മോഹൻ, സജീവ് ജോസഫ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ സിനു മാഷ്, അനൂപ്, അനീഷ്, നിയാസ്, റിഷാൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

