സലാല കൊടുങ്ങല്ലൂര്‍ സൗഹൃദക്കൂട്ടം കുടുംബസംഗമം
text_fieldsസലാല കൊടുങ്ങല്ലൂര്‍ സൗഹൃദക്കൂട്ടത്തിന്റെ ഉപഹാരം
ഡോ. അബൂബക്കര്‍ സിദ്ദീഖിന് കൈമാറുന്നു
സലാല: ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ഡോ. അബൂബക്കര്‍ സിദ്ദീഖിനെ കൊടുങ്ങല്ലൂര്‍ സൗഹൃദ കൂട്ടം ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ് ഡോ. സിദ്ദീഖ്. ലുബാന് പാലസ് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ കോണ്‍സുലാര്‍ ഏജന്റ് ഡോ. സനാതാനന്‍ ഡോ. അബൂബക്കര്‍ സിദ്ദീഖിന് ഉപഹാരം കൈമാറി. ചടങ്ങില്‍ രാകേഷ് കുമാര്‍ ഝ, റുഖിയ ടീച്ചര്‍, ഡോ. സമീറ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
വിവിധ സംഘടന ഭാരവാഹികളായ ഡോ. ഷാജി പി.ശ്രീധര്‍, ഹരികുമാര്‍ ഓച്ചിറ, ആര്.കെ. അഹമ്മദ്, ദീപക് പഠാങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.സലീം പറമ്പത്ത് കണ്ടി കൊടുങ്ങല്ലൂര്‍ സൗഹ്യദ് കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വശദീകരിച്ചു. വിവിധ സംഘടന നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ കാല പരിപാടികളും നടന്നു. കെ.എസ്.സലീം സ്വാഗതവും ഡോ.

