സലാലയിൽ കേരളോത്സവം 29ന്; മന്ത്രി എ.കെ. ബാലൻ മുഖ്യാതിഥി
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സലാലയിൽ വിപുലമായ കേരളോത്സവം സംഘടിപ്പിക്കുന്നു. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പരിപാടിയിലെ മുഖ്യാതിഥി കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ്.റാണി ജോർജ് ഐ.എ.എസ്, മലയാളം മിഷൻ ഡയറക്ടർ സൂസൻ ജോർജ് എന്നിവരും സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിക്കും.
ചലച്ചിത്രതാരം കലാഭവൻ റഹ്മാെൻറ നേതൃത്വത്തിൽ ബൈജു ജോസും രാജീവ് കളമശ്ശേരിയും അവതരിപ്പിക്കുന്ന കോമഡി ഷോയാണ് പ്രധാന കലപരിപാടി. സലാലയിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന തിരുവാതിര, ഓണപ്പാട്ട്, ഒപ്പന, നാടോടി നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലപരിപാടികൾ മാറ്റുകൂട്ടുമെന്ന് കൺവീനർ ആർ.എം. ഉണ്ണിത്താൻ പറഞ്ഞു.
29ന് വൈകിട്ട് ആറിന് കേരളത്തനിമയാർന്ന ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിക്കുകയെന്ന് കൾച്ചറൽ സെക്രട്ടറി ബഷീർ ചാലിശ്ശേരി പറഞ്ഞു.
ടോപാസ് റസ്റ്റാറൻറിൽ നടന്ന വാർത്ത സമ്മേളനത്തിൽ കെ. സനാതനൻ, രാജഗോപാൽ, യു.പി. ശശീന്ദ്രൻ, ഹേമ ഗംഗാധരൻ, പി. അച്യുതൻ, ദീപക് മോഹൻദാസ് എന്നിവരും സംബന്ധിച്ചു. ഓണം-ഈദ് ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് ഗേറ്റ് തുറക്കും. പ്രവേശനം സൗജന്യം. പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
