You are here

സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര പ​രി​സ്​​ഥി​തി പു​ര​സ്​​കാ​രം

  • നാ​ഷ​ന​ൽ എ​ന​ർ​ജി ഗ്ലോ​ബ് പു​ര​സ്​​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്​ 

10:50 AM
06/08/2019
സം​വേ​ദ്​ ഷാ​ജി ന​മ്പ്യാ​ർ ​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക്​ ഒ​പ്പം
സ​ലാ​ല: സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക്​ നാ​ഷ​ന​ൽ എ​ന​ർ​ജി ഗ്ലോ​ബ്​ പു​ര​സ്​​കാ​രം. ഒ​മാ​നെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ സം​വേ​ദ്​ ഷാ​ജി ന​മ്പ്യാ​ർ സ​മ​ർ​പ്പി​ച്ച പ്രോ​ജ​ക്​​ട്​ ആ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​യ​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്  ഈ ​പ്രോ​ജ​ക്​​ട്​ ത​യാ​റാ​ക്കി​യ​ത്. സ​ലാ​ല​യി​ൽ  ഡോ​ക്ട​റാ​യ ഷാ​ജി ശ്രീ​ധ​റി​​െൻറ​യും, സ​ലാ​ല  കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി  അ​ധ്യാ​പി​ക ഹൃ​ദ്യ എ​സ്. മേ​നോ​​െൻറ​യും  മ​ക​നാ​ണ് സം​വേ​ദ്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ  അം​ഗീ​കാ​ര​ത്തോ​ടെ 1999ൽ ​വി​ശ്വ​പ്ര​സി​ദ്ധ പ്ര​കൃ​തി  സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ൻ വോ​ൾ​ഫ്‌ ഗാ​ങ് ന്യൂ​മാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്​ നാ​ഷ​ന​ൽ എ​ന​ർ​ജി ഗ്ലോ​ബ്​ പു​ര​സ്​​കാ​രം. 197ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം പ്രോ​ജ​ക്​​ടു​ക​ളാ​ണ്​ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നാ​ണ് സം​വേ​ദ് സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.  2014ൽ ​സം​വേ​ദി​​െൻറ ജ്യേ​ഷ്ഠ​ൻ ഹൃ​ദി​ത് സു​ദേ​വും  ഈ  ​പു​ര​സ്‌​കാ​രം  നേ​ടി​യി​രു​ന്നു.
Loading...
COMMENTS