സലാല ഇന്ത്യൻ സ്കൂളിൽ ഇനി ഹാപ്പിനെസ് ആൻഡ് വെൽനെസ് ഡിപ്പാർട്ട്മെന്റും
text_fieldsസലാല ഇന്ത്യൻ സ്കൂളിലെ ഹാപ്പിനെസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്മെന്റ് എസ്.എം.സി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
സലാല: വിദ്യാർഥികളുടെ മാനസികവും വൈകാരികവുമായ സന്തോഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സലാല ഇന്ത്യൻ സ്കൂളിൽ ഹാപ്പിനെസ് ആന്റ് വെൽനസ് ഡിപ്പാർട്ട്മെന്റ് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു സ്കൂൾ മാനേജിങ് കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. എസ്.എം.സി കൺവീനർ മുഹമ്മദ് യൂസുഫിന്റെയും ജാബിർ ഷരീഫിന്റെയും നേത്യത്വത്തിലാണ് ഡിപ്പാർട്ട്മെന്റ് രൂപപ്പെടുത്തിയെടുത്തത്.
കൗൺസലിങ്, മനശാസ്ത്ര ക്ലാസുകൾ, കരിയർ ഗൈഡൻസ്, രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകും. ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി നേടിയ അബ്ദുൽ ലത്തീഫ് , ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്.സി നേടിയ മേഖശ്രീ നായർ, മറ്റു വിദഗ്ധരായ നിദ ഹസൻ, അദബിയ, സ്വേത ഡി എന്നിവരടങ്ങിയ ടീമാണ് ഡിപ്പാർട്ട്മെന്റിനെ നയിക്കുകയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

