Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ഫ്രീ​സോ​ണി​ൽ...

സ​ലാ​ല ഫ്രീ​സോ​ണി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി പ​ഞ്ച​സാ​ര ഫാ​ക്​​ട​റി സ്​​ഥാ​പി​ക്കു​ന്നു

text_fields
bookmark_border
സ​ലാ​ല ഫ്രീ​സോ​ണി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി പ​ഞ്ച​സാ​ര ഫാ​ക്​​ട​റി സ്​​ഥാ​പി​ക്കു​ന്നു
cancel
camera_alt?????????? ????????????????? ????????????? ???????????????????

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ ക​മ്പ​നി സ​ലാ​ല ഫ്രീ​സോ​ണി​ൽ പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര ഉ​ൽ​പാ​ദി​പ്പി​ക്കു​ന് ന ക​മ്പ​നി സ്​​ഥാ​പി​ക്കു​ന്നു. 70 ദ​ശ​ല​ക്ഷം റി​യാ​ൽ (200 ദ​ശ​ല​ക്ഷം ഡോ​ള​ർ) ചെ​ല​വി​ൽ പെ​റ്റി​വ ഗ്രൂ​പ്പാ​ണ്​ ക​മ്പ​നി സ്​​ഥാ​പി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ ക​മ്പ​നി​യി​ൽ നൂ​റി​ല​ധി​കം പേ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​കു​മെ​ന്ന്​ സ​ലാ​ല ഫ്രീ​സോ​ൺ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്​ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ സ​ലാ​ല ഫ്രീ​സോ​ൺ ചെ​യ​ർ​മാ​ൻ അ​ലി ത​ബൂ​ക്കും പെ​റ്റി​വ ഗ്രൂ​പ് പ്ര​തി​നി​ധി ഡോ. ​പാ​ണ്ഡെ​യും ഒ​പ്പു​െ​വ​ച്ചു.

ജ​നി​ത​ക രീ​തി​യി​ൽ അ​ല്ലാ​തെ ശു​ദ്ധീ​ക​രി​ച്ച ക​ലോ​റി ര​ഹി​ത പ​ഞ്ച​സാ​ര​യാ​യി​രി​ക്കും ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക. പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭ​മെ​ന്ന്​ അ​ലി ത​ബൂ​ക്ക്​ പ​റ​ഞ്ഞു. ഒ​രു ശ​ത​കോ​ടി​യി​ല​ധി​കം ഡോ​ള​റി​​െൻറ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​തു​വ​ഴി ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കും. ഒ​മാ​നി​ലെ ര​ണ്ടാ​മ​ത്തെ പ​ഞ്ച​സാ​ര ഫാ​ക്​​ട​റി​യാ​ണ്​ സ​ലാ​ല​യി​ലേ​ത്. ആ​ദ്യ​ത്തെ പ​ഞ്ച​സാ​ര ഫാ​ക്​​ട​റി​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ സൊ​ഹാ​ർ പോ​ർ​ട്ട്​ ഫ്രീ​സോ​ണി​ൽ ശി​ലാ​സ്​​ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssugarsalala freezone
News Summary - salala freezone-sugar-oman-gulf news
Next Story