ഐ.എസ്.സി സലാല തെരഞ്ഞെടുപ്പ് മൻപ്രീത് സിങ് പാനലിന് വീണ്ടും ജയം
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ നിലവിലെ ചെയർമാൻ മൻപ്രീത് സിങ് നേതൃത്വം നൽകുന്ന പാനലിന് വിജയം. മൻപ്രീത് സിങ് പക്ഷത്തെ ഒമ്പത് പേരും സനാതനൻ പക്ഷത്തെ മൂന്ന് പേരുമാണ് വിജയിച്ചത്. 510 പത്ത് വോട്ടർമാരിൽ 426 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
അതിൽ 19 വോട്ട് അസാധുവായി. െഎ. അജിത്, എം.കെ. മോഹൻദാസ്, മൻപ്രീത് സിങ്, കെ.കെ. രമേശ് കുമാർ, ഹ്യദ്യ എസ്. മേനോൻ, രാകേഷ് കുമാർ ത്സാ, ഹരികുമാർ, മോഹൻദാസ് തമ്പി, കെ. സനാതനൻ, ബിനോയ് ജോസഫ്, എം.പി. സന്തോഷ്, ഗിരീഷ് കുൽകർണി എന്നിവരാണ് എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ.ജെ. ജോർജ് റിട്ടേണിങ് ഓഫിസറായിരുന്നു. മസ്കത്ത് സോഷ്യൽ ക്ലബിലെ സി.എം. സർദാറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. മൻപ്രീതിന് 279 വോട്ടും സനാതനന് 242 വോട്ടുമാണ് ലഭിച്ചത്. അജിത്തിനാണ് കൂടുതൽ വോട്ട് ലഭിച്ചത്, 322. തെരഞ്ഞെടുക്കപ്പെട്ട 12 എക്സിക്യൂട്ടിവ് അംഗങ്ങളിൽ ഒമ്പത് പേർ മലയാളികളാണ്. അടുത്തദിവസം നടക്കുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
