സജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsസജീഷ്
മസ്കത്ത് : ഒമാനിലെ ഇബ്രക്ക് സമീപം ജർധയിൽ മരിച്ച നിലയിൽ കാണപ്പെട്ട സജീഷിന്റെ (39) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മേയ് 26നാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒറിജിനൽ പാസ്പോർട്ട് കണ്ടെത്താൻ കാലതാമസമുണ്ടായതും മറ്റും നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലുമായിരുന്നു മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. കഴിഞ്ഞ ദിവസം പുലർച്ചെയുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കൈരളി പ്രവർത്തകരായ നൗഫൽ, ഗോപൻ, ഷാജി സെബാസ്റ്റ്യൻ, കൈരളി ഇബ്ര പ്രവർത്തകരായ പ്രകാശ് തടത്തിൽ, അജിത്ത് പുന്നക്കാട്, താജുദ്ദീൻ, സമദ്ഷാൻ കൈരളി പ്രവർത്തകരായ സുരേഷ്, രാജൻ എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ എത്തിക്കാൻ നേതൃത്വം നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

