ആവേശമുണർത്തി ‘സായ് ഷോപ്പ് ആൻഡ് വിൻ’ അവസാന ഘട്ടത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ഗൃഹപരിചരണ ഉൽപന്ന ബ്രാൻഡായ സായ് (ZAY) അവതരിപ്പിച്ച ‘ഷോപ്പ് ആൻഡ് വിൻ’ കാമ്പയിൻ ഉപഭോക്താക്കളിൽ ആവേശമുണർത്തി അവസാന ഘട്ടത്തിലേക്ക്. സായ് ഉൽപന്നങ്ങൾ പർച്ചേസ് ചെയ്യുന്നതിലൂടെ ഭാഗ്യശാലികളെ തേടി വമ്പൻ സമ്മാനങ്ങൾ കാത്തിരിക്കുന്ന പ്രമോഷൻ കാമ്പയിന് ഡിസംബർ 31-ന് സമാപനമാവും. 10 ഐഫോൺ 17-ഉം 100 ഗിഫ്റ്റ് ഹാംപറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
‘ഷോപ് ആൻഡ് വിൻ’ കാമ്പയിനിൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ പങ്കെടുക്കാം. സായ് പുറത്തിറക്കുന്ന ഏത് ഉൽപന്നവും ഒമാനിലെ ഏതു ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ശേഷം അതോടൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്ത ശേഷം ഇൻവോയ്സ് ബിൽ അപ്‌ലോഡ് ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. എത്ര പ്രാവശ്യം സായ് ഉൽപന്നങ്ങൾ വാങ്ങുന്നുവോ അത്രയും തവണ മൽസരത്തിൽ പങ്കാളികളാവാമെന്നതും വിജയസാധ്യത കൂടുമെന്നതും ഈ കാമ്പയിനിന്റെ ഏറ്റവും വലിയ ആകർഷണമാണ്. വിജയികളെ ജനുവരി 15-ന് പ്രഖ്യാപിക്കും.
‘മെയ്ഡ് ഇൻ ഒമാൻ’ എന്ന ലേബലിൽ അഭിമാനപൂർവമാണ് സായ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡിഷ്‌വാഷ്, ഹാൻഡ്‌വാഷ്, ഡിറ്റർജന്റ് പൗഡർ, ലിക്വിഡ് ഡിറ്റർജന്റ്, ആന്റിസെപ്റ്റിക് ലിക്വിഡ് എന്നിവയുൾപ്പെടെ വിശാലമായ ഉൽപന്ന നിരയിലൂടെ ഒമാനിലെ ആയിരക്കണക്കിന് വീടുകളിൽ ശുചിത്വത്തിന്റെയും പുതുമയുടെയും പ്രതീകമായി ‘സായ്’ബ്രാൻഡ്’ മാറിയിരിക്കുകയാണെന്നും മനേജ്മെന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

