തൊഴിൽ നഷ്ടപ്പെട്ട സ്വദേശികൾക്ക് പ്രത്യേക സഹായനിധി
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട സ്വദേശികൾക്കായി പ്രത്യേക സഹായനിധി നിലവിൽ വരും. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ ട്രേഡ്യൂനിയൻ ചെയർമാൻ നബ്ഹാൻ അൽ ബത്താഷിയെ ഉദ്ധരിച്ച് ഗൾഫ്ന്യൂസ് റിപ്പോർട്ട് ചെയ്തു. ജോലി നഷ്ടപ്പെടുേമ്പാഴുള്ള വേതനത്തിെൻറ 60 ശതമാനം സഹായനിധിയിൽ നിന്ന് നൽകുന്നതിനാണ് പദ്ധതി. ആറുമാസ കാലയളവിലേക്കാകും ഇൗ തുക നൽകുക. ഇൗ വർഷം അവസാനിക്കും മുമ്പ് മന്ത്രിസഭാ കൗൺസിൽ പദ്ധതിക്ക് അനുമതി നൽകാൻ സാധ്യതയുണ്ട്. പത്തു ദശലക്ഷത്തിലധികം റിയാൽ എങ്കിലും ഇൗ നിധിയിലേക്ക് സ്വരൂപിക്കാമെന്നാണ് പ്രതീക്ഷ. നിരവധി സ്വകാര്യ ഗ്രൂപ്പുകൾ ഇതിലേക്ക് പണം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അൽ ബത്താഷി പറഞ്ഞു.
എണ്ണവിലയിടിവും ഉയരുന്ന ബജറ്റ് കമ്മി മുൻനിർത്തി സർക്കാർ പൊതുചെലവുകൾ വെട്ടിക്കുറച്ചതുമാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത്. എണ്ണമേഖലയിലെ കരാർ സ്ഥാപനങ്ങളിൽ നിന്ന് മാത്രം അയ്യായിരത്തിലധികം സ്വദേശികൾക്ക് തൊഴിൽ നഷ്ടമായതാണ് കണക്കുകൾ. സ്വകാര്യ മേഖലയിലെ വിവിധ മേഖലകളിൽനിന്ന് തൊഴിൽ നഷ്ടമായ നാലായിരത്തോളം സ്വദേശികളെ ട്രേഡ്യൂനിയെൻറ ഇടപെടലിെൻറ ഫലമായി തിരിച്ചെടുത്തതായി ബത്താഷി പറഞ്ഞു. ഇനിയും പുറത്തുനിൽക്കുന്നവർക്ക് ബദൽ തൊഴിൽ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനെ അറിയിക്കാതെ സ്വദേശികളെ പിരിച്ചുവിടരുതെന്ന് 2015ൽ മന്ത്രിസഭാ കൗൺസിൽ നിർദേശിച്ചിരുന്നു. പിരിച്ചുവിടാതെ ബദൽ സാധ്യതകൾ കണ്ടെത്തുന്നതിനായാണ് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കാൻ മന്ത്രിസഭാ കൗൺസിൽ ഇൗ നിർദേശം മുന്നോട്ടുവെച്ചത്.
മന്ത്രിസഭാ കൗൺസിലിെൻറ നിർദേശപ്രകാരം എണ്ണമേഖലയിലെ സ്വദേശി തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
