സഹം സൗഹൃദവേദി ഓണാഘോഷവും കുടുംബസംഗമവും
text_fieldsസഹം സൗഹൃദവേദി ഓണാഘോഷം
സുഹാർ: സഹം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സഹമിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സഹം സനായ റോഡിലെ സഹമി ഹാളിലാണ് വിപുലമായ ആഘോഷം നടന്നത്. ഘോഷയാത്രയിൽ താലപ്പൊലി, പുലികളി, തെയ്യം, കുട്ടികളുടെ കൈകൊട്ടിക്കളി, മാവേലി എഴുന്നള്ളത്ത് എന്നിവ നടന്നു. വേദിയിൽ ബാത്തിന മേഖലയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഓണാഘോഷ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടിയിൽ ശാസ്ത്രീയ നൃത്തം, തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, മാപ്പിളപ്പാട്ട്, സംഘഗാനം, സിനിമാഗാനം എന്നിവ അരങ്ങേറി. തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് സാമൂഹിക പ്രവർത്തകൻ സൂരജ് ഉദ്ഘാടനം ചെയ്തു. റഫീഖ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
രാമചന്ദ്രൻ താനൂർ, കെ.വി. രാജേഷ്, കവിരാജ് മാസ്റ്റർ, മുരളി കൃഷ്ണ, സജീഷ് ജി ശങ്കർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു. സൗഹൃദവേദി സെക്രട്ടറി അശോകൻ പടിപ്പുര സ്വാഗതവും കാർത്തിക ടീച്ചർ നന്ദിയും പറഞ്ഞു. എഴുന്നൂറോളം പേർ പങ്കെടുത്തതിൽനിന്ന് മലയാളി മങ്കയായി അൻഷാന ഖാനെയെയും കേരള ശ്രീമാൻ ആയി ദിലീപിനെയും തെരഞ്ഞെടുത്തു.
കാണികൾ അറിയാതെ അവർ ഇരിക്കുന്ന കസേരക്കടിയിൽ ഒളിപ്പിച്ച സമ്മാനം കണ്ടുപിടിക്കാനുള്ള മത്സരം ആവേശം തീർത്തു. തുടർന്ന് കുട്ടികൾക്കുള്ള ഗെയിം ഷോകൾ അരങ്ങേറി. ഓണാഘോഷത്തിനെത്തിയ മുഴുവൻ പേർക്കും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.
ഓണസദ്യ ഒരുക്കിയ പാചക വിദഗ്ധൻ കൊല്ലം കടക്കൽ സ്വദേശി ബിജുവിന് വേദിയിൽ ഉപഹാരം നൽകി ആദരിച്ചു. ഷാരിജ നസീബ്, ഡോ. തൻസി തൽഹത്ത് എന്നിവർ അവതാരകരായി. വനിതകൾ ചേർന്നൊരുക്കിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ടീമുകൾക്ക് വനിതാവിങ് രക്ഷാധികാരി ബീന അശോക് ഉപഹാരങ്ങൾ കൈമാറി. മെംബർമാരായ വാജിദ്, അനിൽ കുമാർ, സുൽഫിക്കർ, പ്രജി, സുബി, ഉല്ലാസ്, റോഷൻ, ബിനുമോൻ, ബിനു കുമാർ, ശോഭൻ, ഉനൈസ്, നൗഷാദ്, ഇമ്തീയാസ് എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

