സഹം കെ.എം.സി.സി വനിത വിങ് ‘സഹം കി ആവാസ് 24’ സംഘടിപ്പിച്ചു
text_fieldsസഹം കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച ‘സഹം കി ആവാസ് 24’ പരിപാടിയിൽനിന്ന്
സഹം: സഹം കെ.എം.സി.സി വനിത വിങ് വനിതകൾക്കും കുട്ടികൾക്കുമായി മസൂൺ റസ്റ്റ് ഫാം ഹൗസിൽ സംഘടിപ്പിച്ച ‘സഹം കി ആവാസ് 24 ’ പരിപാടി ആകർഷകമായി. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സുചിത്ര ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ അക്സീന നിയാസ് അധ്യക്ഷതവഹിച്ചു. ഷമ്മ നാസിർ, ഫാത്തിമ ജാബിർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന മോട്ടിവേഷനൽ ക്ലാസിന് ഇമോഷണൽ ഇന്റലിജന്റ്സ് ഓഫ് റിലേഷൻസ് കൗൺസിലർ ഷെഹ്നാസ് അലി നേതൃത്വം നൽകി. വനിതകൾക്കും കുട്ടികൾക്കുമായി ഡാൻസ്, ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയ നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്.
റിഷാദ് ഗനി, ധന്യ കൃഷ്ണ ദാസ്, ആയിഷ ബത്തൂൽ തുടങ്ങിയവരുടെ വർണാഭമായ ഇശൽ നെറ്റും നടന്നു. സ്വാഗത സംഗം ചെയർമാൻ നഈമ റാഷിദ് സ്വാഗതവും ഷംല മൻസൂർ നന്ദിയും പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

