സഹചാരി പെയിന്‍ ആൻഡ് പാലിയേറ്റിവ്; കെയര്‍ ഒമാന്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമുഹമ്മദ് ബയാനി മുഴക്കുന്ന്, ജുനൈദ് മുഴക്കുന്ന്, സിജാസ് കാക്കയങ്ങാട്
മസ്കത്ത്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് മട്ടന്നൂരിന്റെ സഹകരണത്തോടെ മുഴക്കുന്ന് പഞ്ചായത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹചാരി പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ ഒമാന്‍ ചാപ്റ്റര്‍ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി നിലവില്‍വന്നു.
ഭാരവാഹികളായി മുഹമ്മദ് ബയാനി മുഴക്കുന്ന് (ചെയര്‍), ജുനൈദ് മുഴക്കുന്ന് (ജന കണ്), സിജാസ് കാക്കയങ്ങാട് (ട്രഷ), റിഷാദ് പുഴക്കര (കോഓഡി), ഫൈസല്‍ മുഴക്കുന്ന്, ഷാനിദ് കാക്കയങ്ങാട്, അബ്ദുല്‍ റസാഖ് മുഴക്കുന്ന് (വൈസ് ചെയര്‍), ഷാമില്‍ മുഴക്കുന്ന്, അബ്ദുല്‍ റഷീദ് വിളക്കോട്, അഫ്നാസ് പാറക്കണ്ടം (ജോ കണ്), എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മസ്കത്ത് കെ.എം.സി.സി ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ബാദുഷ ഉളിക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇസ്മാഈല്‍ ഇരിട്ടി, അബ്ദുൽ റഹീം മുഴക്കുന്ന്, അനീസ് നെല്ലൂര്‍, മുര്‍ഷിദ് മുഴക്കുന്ന്, റിഷാല്‍ മുഴക്കുന്ന്, റിഷാദ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

