ഭാരവാഹനങ്ങളുടെ സുരക്ഷയും ലൈസൻസ് നിബന്ധനകളും പുനഃപരിശോധിക്കും
text_fieldsമസ്കത്ത്: ഒമാനിൽ ഭാരവാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളും പുനഃപരിശോധിക്കാൻ റോയൽ ഒമാൻ പൊലീസ് പുതിയ സമിതി രൂപീകരിച്ചു. ട്രാഫിക് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശറൈഖി പുറപ്പെടുവിച്ച 137/2026 നമ്പർ തീരുമാനപ്രകാരമാണ് സമിതി രൂപീകരിച്ചത്. ട്രാഫിക് ഡയറക്ടർ ജനറലാണ് സമിതി അധ്യക്ഷൻ. ഭാരവാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധനകളും നടപടിക്രമങ്ങളും സമിതി പരിശോധിക്കും.
വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. പ്രായോഗിക ആവശ്യങ്ങളും അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികളും പരിഗണിച്ചായിരിക്കും പരിശോധന. റോഡപകടങ്ങൾ കുറക്കുകയും റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

