ഹുർമുസിലെ സുരക്ഷിത കപ്പൽ ഗതാഗതം; ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsന്യൂയോർക്ക്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. പ്രാദേശിക സാഹചര്യങ്ങൾ, സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ, ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷൻ എന്നിവയാണ് ചർച്ചയായത്.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ മിഡിൽ ഈസ്റ്റിലും ഗൾഫ് മേഖലയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ഇരു മന്ത്രിമാരും വിലയിരുത്തി. വിശ്വാസം വളർത്തുന്നതിനും നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരസ്പരം അംഗീകരിക്കാവുന്നതും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നയതന്ത്ര ഇടപെടൽ തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി.
എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ പരിഗണിക്കുന്ന സമീപനങ്ങളിലൂടെ മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇരുവിഭാഗവും വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഊർജ വിതരണത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഹൂർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷൻ നിർണായകമാണെന്ന് ഇരുനേതാക്കളും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

