സാബ്രീസ് വിസ മെഡിക്കൽ സെന്റർ അൽ ഹെയ്ലില് ഇന്ന് ആരംഭിക്കും
text_fieldsസാബ്രീസ് ഗ്രൂപ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: അതിവേഗം വളരുന്ന ബിസിനസ് ഗ്രൂപ്പുകളിലൊന്നായ സാബ്രീസ് ഗ്രൂപ്പിന്റെ വിസ മെഡിക്കല്‍ സെന്റർ അൽ ഹെയ്ലില് വെള്ളിയാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മനേജ്മെന്റ് ഭാരവാഹികൾ വാർത്ത സമള്ളേനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളും വിവിധ സമൂഹത്തില്‍നിന്നുള്ള നേതാക്കളും മറ്റു പ്രമുഖരും സംബന്ധിക്കും.
സാബ്രീസ് ഗ്രൂപ് ഒമാനിൽ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ്. രാജ്യത്ത് പ്രീമിയം ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങള്‍ ആരംഭിക്കും. സാബ്രീ ഹാരിദിന്റെയും ഷാലി സാബ്രിയുടെയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ സാബ്രീസ് ഹെല്‍ത്ത് കെയര്‍, സാബ്രീസ് പോളി ക്ലിനിക്ക്, സാബ്രീസ് വിസ മെഡിക്കല്‍ സര്‍വിസസ്, സ്പീച്ച് തെറാപ്പി സെന്റര്‍, ഫാര്‍മസി എന്നിവ ഒമാന്റെ വിവിധ ഇടങ്ങളിൽ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
മത്രയില്‍ പ്രവർത്തിച്ചുവരുന്ന സാ ബ്രീസ് മെഡിക്കല്‍ സെന്ററില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനറല്‍ പ്രാക്ടീഷണര്‍ (ജി.പി) സേവനങ്ങള്‍, പീഡിയാട്രിക് കെയര്‍, ഡെന്റല്‍ സേവനങ്ങള്‍, വിസ മെഡിക്കല്‍ എന്നിവ ലഭ്യമാകും.
നിസ്വയില് വിസ മെഡിക്കല്‍ പരിശോധനകളും പി.ഡി.ഒ മെഡിക്കല്‍ സേവനങ്ങളും ജനറല്‍ ഹെല്‍ത്ത് കെയറും ഡെന്റല്‍ കെയറും പീഡിയാട്രിക് സേവനങ്ങളും ഉള്‍പ്പെടുന്ന ഫുള്‍ സര്‍വീസ് പോളി ക്ലിനിക്കും ഉടന്‍ തുറക്കും. അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ പ്രഫഷനലുകളുടെ സേവനവും സമര്‍പ്പിത സംഘത്തിന്റെ നേതൃത്വവും ഉറപ്പുവരുത്തി ലോകോത്തര മെഡിക്കല്‍ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും എല്ലാവര്ക്കും ശോഭനവും ആരോഗ്യകരവുമായ ഭാവി വാഗ്ദാനം ചെയ്ത് ഒമാനിലെ ജനങ്ങള്‍ക് വിശ്വസനീയമായ ആരോഗ്യ സംരക്ഷണ പങ്കാളിയായി മാറാന്‍ സബ്രീസ് ഗ്രൂപ് ലക്ഷ്യമിടുന്നതായും മാനേജിങ് ഡയറക്ടര്‍ സാബ്രി ഹാരിദ് പറഞ്ഞു.
ജനറല്‍ മാനേജര്‍ ശറഫുദ്ദീന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സലീല്രാജ്, മുഹമ്മദ് സമീര്‍, ഫിറോസ് അഷറഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

