മസ്കത്ത് മഹാ ഇടവകയിൽ സഭാ ദിനം ആചരിച്ചു
text_fieldsമസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന സഭാ ദിനാചരണത്തിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ കാർമികത്വം വഹിക്കുന്നു
മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഈ വർഷത്തെ സഭാ ദിനാചരണത്തിൽ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. സഭയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീർഷകത്വത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായ കാതോലിക്ക സിംഹാസനത്തിന്റെ ഉത്ഭവവും പ്രാധാന്യവും പ്രസക്തിയും വിശ്വാസികളോട് പങ്കുവെച്ചു.
വിശ്വാസികൾ സഭാദിന പ്രതിജ്ഞയെടുക്കുകയും ഭക്തിപ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് മലങ്കര സഭയിലെ പള്ളികളുടെ ഭരണാവകാശം സംബന്ധിച്ച് സർക്കാർ ഇറക്കുന്ന ഓർഡിനൻസ് അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് പ്രതിനിധികൾ പറഞ്ഞു. തുടർന്ന് കാതോലിക്ക മംഗള ഗാനം ആലപിച്ചു.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. കെ.ജെ. തോമസ്, ബാവായുടെ സെക്രട്ടറി ഫാ. ബൈജു ജോൺസൺ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഇടവക ട്രസ്റ്റി ജാബ്സൺ വർഗീസ്, കോ ട്രസ്റ്റി ബിനു കുഞ്ചാറ്റിൽ, സെക്രട്ടറി ബിജു പരുമല എന്നിവർ സംബന്ധിച്ചു. ഞായറാഴ്ച മുതൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്കും കാതോലിക്ക ബാവാ മുഖ്യ കാർമികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

