എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഹംരിയ ഭാരവാഹികൾ
text_fieldsഎസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഹംരിയ ശാഖയുടെ യോഗം റുവി അനന്തപുരി ഹാളിൽ നടന്നപ്പോൾ
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഹംരിയ ശാഖയുടെ പൊതുയോഗം റുവി അനന്തപുരി ഹാളിൽ നടന്നു. യോഗത്തിൽ 14 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും പുതിയ സാരഥികളെയും തെരഞ്ഞെടുത്തു. ശാഖയുടെ രക്ഷാധികാരിയായി ജി. ബാബുവിനെയും പ്രസിഡന്റായി വിഷ്ണു രാജുവിനെയും സെക്രട്ടറിയായി എസ്. ജോതികുമാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കപിൽ രാജ് ചന്ദ്രൻ ( വൈ.പ്രസി), കെ.പി. കുമാർ (ജോയിന്റ് സെക്ര) ബിജു രാജ്, വിവേക്(കൗൺസിലർമാർ). എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികളായ കൺവീനർ ജി. രാജേഷ്, കോർ കമ്മിറ്റി മെംബേഴ്സായ ബി. ഹർഷകുമാർ, ടി.എസ്. വസന്തകുമാർ, ഡി. മുരളീധരൻ എന്നിവർ സംബന്ധിച്ചു.

