എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ ഗുരുപുഷ്പാഞ്ജലി പ്രാർഥന യജ്ഞം
text_fieldsഎസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ നേതൃത്വത്തിൽ നടന്ന ഗുരുപുഷ്പാഞ്ജലി പ്രാർഥന യജ്ഞം
മസ്കത്ത്: എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്റെ ഗുരുപുഷ്പാഞ്ജലി പ്രാര്ഥനായഞ്ജം മൂന്നാം മാസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച മസ്കത്ത് ശിവക്ഷേത്രാഗണത്തില് നടന്ന പ്രാര്‍ത്ഥനായജ്ഞം സമര്‍പ്പിച്ചത് എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ കോര്‍ കമ്മിറ്റി അംഗം ഡി.മുരളീധരനായിരുന്നു. ചടങ്ങില്‍ യൂനിയന്‍ ചെയര്മാന് എല്‍.രാജേന്ദ്രന്, കണ്‍വീനര്‍ ജി.രാജേഷ് , കോര്‍ കമ്മിറ്റി അംഗം ബി.ഹര്‍ഷകുമാര്‍, വിവിധ ശാഖാ തലങ്ങളില്‍ നിന്നുള്ള ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
ഗുരുപുഷ്പഞ്ജലി എന്ന പ്രാര്ഥനായഞ്ജത്തിലൂടെ ഈശ്വരാരാധന എല്ലാ മാനവഹൃദയങ്ങളിലും എല്ലാ ഗൃഹങ്ങളിലുമെത്തിച്ചേരണമെന്ന മഹത്തായ ഗുരുസന്ദേശത്തെ പ്രചരിപ്പിക്കുക, അതിലൂടെ കലുഷിതമായ ഈ ലോകത്തില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ഏകമതബോധത്തിന്റെ നവകിരണങ്ങള്‍ പകര്‍ന്നു നല്കി അവരെ തങ്ങളുടെ സമസ്ത ജീവിത ദുഃഖങ്ങളില്‍നിന്നും മോചനം നേടാന്‍ പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇങ്ങനെയുള്ള കൂടിച്ചേരലിലൂടെ ശ്രീനാരായണഗുരുവിന്റെ തത്ത്വദര്‍ശനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനാകുമെന്ന് പ്രത്യാശിക്കുന്നതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധ വാദ്യ വിദഗ്ധന്മാരായ വിനോദ് പെരുവ, അദ്വൈത് സുജിത് കൂടാതെ ഡ്രീം ഷാ ബ്ലസ്സന്, ഷോണ രാജേഷ്, കുമാരി ദേവശ്രീ ദീപു എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം മസ്കത്തിലെ ശ്രീ നാരായണിയര്‍ക്ക് ഏറെ ഭക്തിസാന്ദ്രവും ഹൃദ്യവുമായ അനുഭവമായി. അടുത്ത ഗുരുപുഷ്പാഞ്ജലി പൂജ ആഗസ്റ്റ് മാസം മൂന്നാമത്തെ വെള്ളിയാഴ്ച വൈകീട്ട് 7.15ന് മസ്കത്തിലെ ശിവക്ഷേത്ര ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

