റൂവി മലയാളി അസോസിയേഷൻ ‘തിമിർത്തോണം 2026’ ആഘോഷിച്ചു
text_fieldsമസ്‌കത്ത്: റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ‘തിമിർത്തോണം 2026’ ഓണാഘോഷം റൂവിയിലെ ഗോൾഡൻ ടുലിപ് ഹെഡിങ്ടൺ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ ആർ എം എ അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ ആഘോഷത്തിലെ മുഖ്യാതിഥിയായി.
ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു.ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചത്. ഷിനു യോഗി ,പി.ടി.കെ. ഷമീർ, അനീഷ് കടവിൽ, അഡ്വ. മധുസൂദനൻ, രാജൻ കൊക്കേരി, കബീർ യൂസഫ്, നിസാം, മനോജ്, സലിം മുതുവമ്മൽ, ഗിരിജ, മനോഹരൻ,സുജിത് പത്മകുമാർ എന്നിവർ സംസാരിച്ചു.
സംഘടന നടത്തിവരുന്ന സാമൂഹിക, ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും നോർക്ക റൂട്ട്സുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെയും സംക്ഷിപ്ത അവതരണവും ചടങ്ങിൽ നടന്നു. സമൂഹത്തിലെ അർഹരായവർക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, നിയമപരവും രേഖാപരവുമായ പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം പ്രവാസി കുടുംബങ്ങളെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് മുപ്പത്തിയെട്ടോളം പരിപാടികൾ വേദിയിൽ അരങ്ങേറി.ആകർഷകമായ സമ്മാനങ്ങളോടെയുള്ള ഭാഗ്യനറുക്കെടുപ്പും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വാഷിങ് മെഷീൻ, സ്മാർട്ട് ഫോൺ, എയർ ഫ്രയർ, വാച്ചുകൾ എന്നിവ വിജയികൾക്ക് സമ്മാനമായി നൽകി.നീതു ജിതിൻ, ബിൻസി സിജോ, ലക്ഷ്മി വിജീഷ്, ആശ്ന റോഷൻ, ഷാജഹാൻ, ഷംജി ബാബു, സച്ചിൻ, സുജിത് സുഗുണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

