റുവി കെ.എം.സി.സി സീതിഹാജി കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsമസ്കത്ത്: റുവി കെ.എം.സി.സി നടത്തുന്ന അഞ്ചാമത് സീതിഹാജി കപ്പ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച ഉച്ചക്ക് 3.00 മണി മുതൽ ദാർസൈത്ത് അഹ്ലി സിദാബ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. റുവി കെ.എം.സി.സിയുടെ വാർഷിക ജീവകാരുണ്യ പ്രവർത്തന ഫണ്ട് സമാഹരണത ഭാഗമായി നടന്നു വരുന്ന ഫുട്ബാൾ മേളയാണ് സീതിഹാജി കപ്പ്.
ഒമാനിലെ പ്രവാസി ഫുട്ബാൾ ക്ലബുകളുടെ അസോസിയേഷനായ കെ.എം.എഫ്.എയുമായി സഹകരിച്ചാണ് ടൂർണമെന്റ് നടന്നുവരുന്നത്. സ്ത്രീകൾക്കുള്ള ഷൂട്ടൗട്ട് മത്സരം, വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരാണ് മുഖ്യാതിഥി. രജിസ്ട്രേഷൻ മൂന്ന് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

