റൂവി കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ്: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: റൂവി കെ.എം.സി.സി സീതിഹാജി വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം പതിപ്പ് മാർച്ച് എട്ടിന് വത്തയ്യ ജാബിർ ബിൻ സഊദ് സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ ഒമാനിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കും.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി പോസ്റ്റർ പ്രകാശനം ചെയ്തു. റൂവി കെ.എം.സി.സി അംഗമായിരുന്ന അകാലത്തിൽ വിടപറഞ്ഞ കെ. ബഷീറിന്റെ സ്മരണക്കായാണ് രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സമ്മാനിക്കുക. ജോയ് ആലുക്കാസ് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ്, റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

