Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി ക​പ്പ് ഫു​ട്ബാ​ൾ...

റൂ​വി ക​പ്പ് ഫു​ട്ബാ​ൾ 2023: ട്രോ​ഫി പ്ര​കാ​ശ​നം

text_fields
bookmark_border
റൂ​വി ക​പ്പ് ഫു​ട്ബാ​ൾ
cancel
camera_alt

കൈ​ര​ളി റൂ​വി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന റൂ​വി ക​പ്പ് ഫു​ട്ബാ​ൾ

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

മ​സ്ക​ത്ത്​: കൈ​ര​ളി റൂ​വി നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 22ന് ​ന​ട​ത്തു​ന്ന ‘റൂ​വി ക​പ്പ് 2023’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ക​ർ​ട്ട​ൻ റെ​യ്സ​റും ടീ​മു​ക​ളു​ടെ ഗ്രൂ​പ് നി​ർ​ണ​യ​വും ട്രോ​ഫി പ്ര​കാ​ശ​ന​വും ന​ട​ന്നു. ഫ്ര​ണ്ടി മൊ​ബൈ​ലും ഫാ​ൽ​ക്ക​ൺ പ്രി​ന്റേ​ഴ്സു​മാ​ണ് ടൂ​ർ​ണ​മെ​ന്റി​ന്റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ. റൂ​വി​യി​ലെ ഫോ​ർ സ്‌​ക്വ​യേ​ഴ്‌​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, ഫാ​ൽ​ക്ക​ൺ പ്രി​ന്റേ​ഴ്സ് ഉ​ട​മ സു​രേ​ന്ദ്ര​ൻ, ഫ്ര​ണ്ടി മൊ​ബൈ​ൽ പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്‌ അം​ഗം നി​ധീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ലാ​ഷ്, വ​രു​ൺ, സു​ബി​ൻ, ഹ​രി​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ത്തി​ലെ വ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ന​ട​ന്നു. റൂ​വി ദാ​ർ​സൈ​ത്തി​ലെ അ​ൽ സാ​ഹി​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലെ പ്ര​മു​ഖ​രാ​യ 16 പ്ര​വാ​സി ഫു​ട്ബാ​ൾ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

കാ​ഷ് പ്രൈ​സി​നും റൂ​വി സോ​ക്ക​ർ ക​പ്പി​നും വേ​ണ്ടി നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ലീ​ഗ്, നോ​ക്ക് ഔ​ട്ട്‌ മ​ത്സ​ര​ങ്ങ​ൾ വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്ക് ആ​രം​ഭി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡി​നും പു​റ​മെ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballTrophyRelease2023Ruwi cup
News Summary - Ruwi Cup Football 2023: Trophy Relase
Next Story